'മുൻകൂർ ജാമ്യാപേക്ഷകൾ നേരിട്ട് പരിഗണിക്കുന്നു'; കേരള ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ വിമർശനം

ഇത്തരം പ്രവണത ഒരു ഹൈക്കോടതിയിലും സംഭവിക്കരുതെന്നും സുപ്രിംകോടതി

Update: 2025-09-08 10:57 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നേരിട്ട് പരിഗണിക്കുന്നതിൽ കേരള ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ വിമർശനം.സെഷന്‍സ് കോടതിയെ സമീപിക്കാതെയെത്തുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതെന്തിനെന്നും സുപ്രിംകോടതി ചോദിച്ചു. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് അധികാര ക്രമമുണ്ടെന്നും സുപ്രിംകോടതി ഓർമിപ്പിച്ചു.

പോക്‌സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമര്‍ശനം. ഇത്തരം പ്രവണത ഒരു ഹൈക്കോടതിയിലും സംഭവിക്കരുതെന്നും സുപ്രിംകോടതി. സംഭവത്തില്‍ കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് സുപ്രിംകോടതി വിശദീകരണം തേടി.വിഷയം പരിശോധിക്കാനായി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്രയെ അമികസ് ക്യൂറിയായി നിയോഗിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News