സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി ആയേക്കും

ഹാരിസ് ബീരാന്റെ പേരിനാണ് സ്ഥാനാർഥി ചർച്ചകളിൽ മുൻതൂക്കം. പി.എം.എ സലാമിന്റെ പേരും അവസാന ചർച്ചകളിലുണ്ട്

Update: 2024-06-06 03:56 GMT

ഹാരിസ് ബീരാൻ

കോഴിക്കോട്: സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി ആയേക്കും. ഹാരിസ് ബീരാന്റെ പേരിനാണ് സ്ഥാനാർഥി ചർച്ചകളിൽ മുൻതൂക്കം.

പി.എം.എ സലാമിന്റെ പേരും അവസാന ചർച്ചകളിലുണ്ട്. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യുമെന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ പേര്  ഉയര്‍ന്നുവന്നപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കുകയും ചെയ്തു. 

യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബുവിന്റെ പേരും പരിഗണിക്കുന്നുണ്ട്.  അതേസമയം, ഇത്തവണ മുസ്‌ലിം ലീഗ് സ്ഥാനാർഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു. യുവാക്കൾക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News