ദേവസ്വം ബോർഡിന് തിരിച്ചടി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏകാദശി ഉദയാസ്തമയ പൂജ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

വർഷങ്ങളായി നടത്തുന്ന പൂജ ഭരണപരമായ അസൗകര്യങ്ങളു‍ടെ പേരില്‍ തന്ത്രിക്ക് മാറ്റാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

Update: 2025-10-30 10:37 GMT

ന്യൂഡൽഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശി ഉദയാസ്തമയ പൂജ മാറ്റിയതിൽ ദേവസ്വം ഭരണ സമിതിയ്ക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. വൃശ്ചിക ഏകാദശി ദിവസം തന്നെ പൂജ നടത്തണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു.

വർഷങ്ങളായി നടത്തുന്ന പൂജ ഭരണപരമായ അസൗകര്യങ്ങളു‍ടെ പേരില്‍ തന്ത്രിക്ക് മാറ്റാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ് തുലാം മാസത്തിലേക്ക് പൂജ തന്ത്രിയുടെ അനുമതിയോടെ മാറ്റിയിരുന്നത്. ഇതിനെതിരെയാണ് കോടതിയുടെ ഇടപെടൽ. ഡിസംബർ ഒന്നിനാണ് വൃശ്ചികമാസ ഏകാദശി. നവംബർ രണ്ടിന് നടത്താനായിരുന്നു ദേവസ്വം ഭരണ സമിതി തീരുമാനിച്ചിരുന്നത്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News