'ശവങ്ങളെ കൊണ്ട് വോട്ട് ചെയ്ത് ജയിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്'; അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി

എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കിൽ തമിഴ്നാടിന് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു

Update: 2025-09-30 07:02 GMT
Editor : ലിസി. പി | By : Web Desk

സുരേഷ് ഗോപി Photo| MediaOne

തൃശൂര്‍:തൃശൂരിലെ വോട്ട് വിവാദത്തില്‍ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്നും ശവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

25 വർഷം മുൻപ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്തിട്ടുണ്ട്.ദൈവം കൂടെ നില്‍ക്കുന്നത് കൊണ്ടാണ് തൃശൂരില്‍ നിന്ന് ജയിക്കാനായത്. പൂരം കലക്കി, ചെമ്പ് കലക്കി, ഗോപി ആശാനെ കലക്കി, ആർ എൽ വി യെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു.അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞു.താൻ ജയിച്ചത് ബിജെപിക്ക് സ്വാധീനമുള്ള പാലക്കാട് നിന്നോ തിരുവനന്തപുരത്ത് നിന്നോ അല്ല.ഒരു സ്വാധീനവും ഇല്ലാത്ത,ഇനിയൊരിക്കലും സ്വാധീനം ഉണ്ടാകില്ല എന്ന് പറഞ്ഞ തൃശൂരിൽ നിന്നാണ് ജയിച്ചത്.ഇത് പറയുമ്പോൾ എൻ്റെ കണ്ണ് നിറയുന്നുണ്ട്'.സുരേഷ് ഗോപി പറഞ്ഞു. 

Advertising
Advertising

'എയിംസ് തൃശൂരിന് അർഹതപ്പെട്ടതാണ്.എവിടേലും സ്ഥലം വാങ്ങിയത് കൊണ്ട് കാര്യമില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ തൃശൂർ വരണം.2015 മുതലുള്ള തൻ്റെ നിലപാട് ഇതാണ്. എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കിൽ തമിഴ്നാടിന് എന്ന് താൻ പറഞ്ഞിട്ടില്ല.തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കും. എയിംസ് തൃശൂരിന് നൽകില്ലെന്ന ന്ന സംസ്ഥാന സർക്കാരിൻ്റെ ദുഷ്ടലാക്ക് എന്തിനെന്ന് അറിയില്ല'..സുരേഷ് ഗോപി പറഞ്ഞു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News