മാത്യു കുഴൽനാടൻ എം.എൽ.എയുടെ കുടുംബ ഭൂമിയിൽ സർവെ; റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറി

കോതമംഗലം താലൂക്ക് സർവേയർ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്

Update: 2023-08-23 01:31 GMT

മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എം.എൽ.എയുടെ കുടുംബ ഭൂമിയിൽ സർവെ നടത്തിയ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറി. കോതമംഗലം താലൂക്ക് സർവേയർ ആണ് റിപ്പോർട്ട് തയ്യാറാക്കിയത് . റവന്യൂ റിപ്പോർട്ട് വിജിലൻസിനും കൈമാറിയിട്ടുണ്ട് .

കോതമംഗലം കടവൂർ വില്ലേജിലെ മാത്യു കുഴൽനാടന്‍റെ കുടുംബഭൂമിയിലാണ് റവന്യൂ വകുപ്പ് റീസർവെ നടത്തിയത്. നിയമങ്ങൾ ലംഘിച്ച് പുരയിട ഭൂമി മണ്ണിട്ട് നികത്തി എന്നുള്ളതായിരുന്നു പരാതി .കോതമംഗലം താലൂക്ക് സർവേയർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം റവന്യൂ മന്ത്രിക്ക് കൈമാറിയിട്ടുണ്ട് . ഇതേ റിപ്പോർട്ട് വിജിലൻസിനും റവന്യൂ വകുപ്പ് നൽകി . 2008ലെ നെൽവയൽ തണ്ണീർതട നിയമത്തിന് ലംഘനം ഉണ്ടായിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതെന്നാണ് സൂചന . റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസിന്‍റെയും റവന്യൂ വകുപ്പിന്‍റെയും തുടർ നടപടികൾ ഉണ്ടായേക്കും. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് റവന്യൂ റിപ്പോർട്ട് കൈമാറിയേക്കും.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News