ചെയ്യാത്ത ജോലിക്ക് കൂലി അഞ്ച് ലക്ഷം രൂപ; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നിർദേശ പ്രകാരമാണ് നടപടി

Update: 2023-05-25 12:46 GMT

പത്തനംതിട്ട: ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചതിന് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ അഞ്ജു സലീമിനും അസി.എക്സിക്യുട്ടീവ് എൻജീനിയർ ബിനുവിനും സസ്പെൻഷൻ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നിർദേശ പ്രകാരമാണ് നടപടി.

പത്തനംതിട്ട കാമ്പഴ- മല്ലശ്ശേരി- കോന്നി - ലാക്കൂർ റോഡിൽ ക്രാഷ് ബാരിയറും സൈൻ ബോർഡും സ്ഥാപിച്ചതായി കാണിച്ച് കരാറുകാരന് നാല് ലക്ഷത്തി എൻപതിനായിരം രൂപ പാസാക്കി നൽകിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ അത്തരത്തിലൊരു നിർമാണ പ്രവർത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

Advertising
Advertising
Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News