മോന്‍സണുമായി വഴിവിട്ട ബന്ധം; ഐജി ലക്ഷ്മണിന് സസ്പെന്‍ഷന്‍

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായുള്ള വിവാദ ഇടപെടലുകളെ തുടർന്നാണ് നടപടി.

Update: 2021-11-10 07:39 GMT

ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്പെൻഷൻ. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായുള്ള വിവാദ ഇടപെടലുകളെ തുടർന്നാണ് നടപടി.നടപടിക്ക് ശിപാർശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു

മോൻസൺ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോൻസണിന്‍റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്‍റെ തെളിവുകളാണ് പുറത്തായത്. ഐ ജിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും മോൻസണുമായി ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു.

Advertising
Advertising

ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോൻസന്‍റെ പുരാവസ്തുക്കൾ ലക്ഷ്മണ വില്പന നടത്താൻ ശ്രമിച്ചതിന്‍റെയും വിവരങ്ങളും പുറത്തായിട്ടുണ്ട്. നടപടിക്ക് ശിപാർശ ചെയ്ത് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. മോൻസൺ അറസ്റ്റിലായതറിഞ്ഞ് ഐ ജി ലക്ഷ്മണ നിരവധി തവണ മാനേജർ ജിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ലക്ഷ്മണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത് ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News