കിറ്റെക്‌സിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷണം

അനാവശ്യ പരിശോധനകള്‍ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ചാണ് 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്‌സ് പിന്‍മാറിയത്.

Update: 2021-07-02 11:45 GMT

35000 പേർക്ക് തൊഴിൽ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതി കേരളത്തിൽ ഉപേക്ഷിക്കുന്നതായി കിറ്റെക്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ക്ഷണവുമായി തമിഴ്‌നാട് സർക്കാർ. വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ക്ഷണിച്ചുകൊണ്ട് കിറ്റെക്‌സ് മാനേജ്‌മെന്റിന് തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗികമായി കത്ത് നൽകി. തമിഴ്‌നാട്ടിൽ വ്യവസായം തുടങ്ങാൻ നിരവധി ആനുകൂല്യങ്ങളും തമിഴ്‌നാട് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്‌സിഡി, പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാബ് ഡ്യൂട്ടിയിൽ 100 ശതമാനം ഇളവ്, ആറ് വർഷത്തേക്ക് 5 ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങൾക്ക് 25 ശതമാനം സബ്‌സിഡി, ബൗദ്ധിക സ്വത്തവകാശ ചിലവുകൾക്ക് 50 ശതമാനം സബ്‌സിഡി, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്,ടി വിഭാഗങ്ങൾക്ക് 6000 രൂപയും സാമ്പത്തിക സഹായം, ഗുണ നിലവാര സർട്ടിഫിക്കേഷനുകൾക്ക് 50 ശതമാനം സബ്‌സിഡി, അഞ്ച് വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി, മൂലധന ആസ്തികൾക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടി ഇളവ്, പത്ത് വർഷം വരെ തൊഴിലാളി ശമ്പളത്തിന്റെ 20 ശതമാനം സർക്കാർ നൽകും.

Advertising
Advertising

ഈ വാഗ്ദാനങ്ങൾക്ക് പുറമേ കൂടുതലായുള്ള ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതും പരിഗണിക്കാമെന്നും തമിഴ്‌നാട് വ്യവസായ മന്ത്രിക്ക് വേണ്ടി അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഗൗരവ് ദാഗ കിറ്റെക്‌സ് എം ഡി സാബു ജേക്കബിന് അയച്ച കത്തില്‍ പറയുന്നു.




 


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News