പ്രധാനാധ്യാപക നിയമനം തടസപ്പെട്ടതിന് കാരണം അധ്യാപകരെന്ന ശിവന്‍കുട്ടിയുടെ വാദം തെറ്റെന്ന് അധ്യാപകർ

അമ്പത് വയസ്സ് കഴിഞ്ഞ അധ്യാപകർക്ക് യോഗ്യതാ ടെസ്റ്റ് വേണ്ടെന്ന സർക്കാർ തീരുമാനമാണ് നിയമപ്രശ്നങ്ങളുണ്ടാക്കിയതെന്ന് ടെസ്റ്റ് ക്വാളിഫൈഡ് ടീച്ചേഴ്സ് യൂണിയന്‍ ആരോപിക്കുന്നു‍

Update: 2021-09-25 03:34 GMT

പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപക നിയമനം തടസപ്പെട്ടതിന് കാരണം അധ്യാപകരാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി അധ്യാപകർ. അമ്പത് വയസ്സ് കഴിഞ്ഞ അധ്യാപകർക്ക് യോഗ്യതാ ടെസ്റ്റ് വേണ്ടെന്ന സർക്കാർ തീരുമാനമാണ് നിയമപ്രശ്നങ്ങളുണ്ടാക്കിയതെന്ന് ടെസ്റ്റ് ക്വാളിഫൈഡ് ടീച്ചേഴ്സ് യൂണിയന്‍ ആരോപിക്കുന്നു‍. തരംതാഴ്ത്തല്‍ തടയാന്‍ യോഗ്യതയില്ലാത്ത അധ്യാപകരാണ് സുപ്രിം കോടതിയെ സമീപിച്ച് നിയമകുരുക്കുണ്ടാക്കിയതെന്നും അധ്യാപകർ പറയുന്നു.

സംസ്ഥാനത്തെ ആയിരത്തി എഴുന്നൂറോളം പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപക തസ്തിക ഒഴിഞ്ഞകിടക്കാന്‍ കാരണം അധ്യാപകരാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം അധ്യാപകർ തള്ളിക്കളഞ്ഞു. യോഗ്യതാ പരീക്ഷയെഴുതാത്ത അമ്പതുവയസുകഴിഞ്ഞ അധ്യാപകരെ നിയമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. അധ്യാപക സംഘടനകളുടെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്നും പ്രധാനാധ്യാപക നിയമനത്തിന് യോഗ്യത നേടിയ അധ്യാപകരുടെ കൂട്ടായ്മ ആരോപിക്കുന്നു.

50 വയസിന് താഴെയുള്ള യോഗ്യരായവരെ നിയമിക്കാന്‍ ഇപ്പോഴും നിയമതടസമല്ലാത്തതിനാല്‍ ആ നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. എന്നാല്‍ സുപ്രിം കോടതിയില്‍ അർജന്‍റ് പെറ്റീഷന്‍ നല്‍കി കേസുകള്‍ തീർത്ത് നിയമന നടപടിയിലേക്ക് കടക്കാനാണ് വിദ്യഭ്യാസ വകുപ്പ് ആലോചിക്കുന്നത്


Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News