കെ.എസ്.ആർ.ടി.സി ബസുകൾ വാങ്ങാൻ ടെക്‌നിക്കൽ കമ്മിറ്റി; എൻജിനീയറിങ് കോളജ് അധ്യാപകരുൾപ്പെടെ വിദഗ്ധർ

ഒക്ടോബറില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ 1400 കെ.എസ്.ആര്‍.ടി.സി ബസുകളാണ് പൊളിക്കാന്‍ പോകുന്നത്.

Update: 2024-02-12 01:39 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലേക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ ടെക്നിക്കല്‍ കമ്മിറ്റിയെ ഉടന്‍ രൂപീകരിക്കും. എന്‍ജിനീയറിങ് കോളേജിലെ അധ്യാപകരുള്‍പ്പെടെ വിദഗ്ധര്‍ അടങ്ങുന്നതാണ് കമ്മിറ്റി. ഒക്ടോബറില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ 1400 കെ.എസ്.ആര്‍.ടി.സി ബസുകളാണ് പൊളിക്കാന്‍ പോകുന്നത്.

15 വര്‍ഷം പൂര്‍ത്തിയാക്കിയ 80 ബസുകള്‍ രജിസ്ട്രേഷന്‍ പുതുക്കാതെ കെഎസ്ആര്‍ടിസി ഗ്യാരേജില്‍ കിടക്കുകയാണ്. ഒക്ടോബര്‍ ആവുമ്പോഴേക്ക് ഈ സംഖ്യ 1400ലെത്തും. ബസുകള്‍ പൊളിക്കാന്‍ തന്നെയാണ് കോര്‍പ്പറേഷന്റെ തീരുമാനം.

സമയബന്ധിതമായി പുതിയ ബസുകള്‍ വാങ്ങാന്‍ ഈ സാന്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക നല്‍കും. ഇതിനോടൊപ്പം തിരുവനന്തപുരം കോഴിക്കോട് റൂട്ടിലേക്ക് പുതിയ ഡീസല്‍ 4 സിലിണ്ടര്‍ എസി ബസുകള്‍ വാങ്ങുന്നുണ്ട്. ടെക്നിക്കല്‍ കമ്മിറ്റിയെ രൂപീകരിച്ച് വിശദ പഠനം നടത്തി കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലേ ബസ് വാങ്ങുകയുള്ളുവെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാര്‍ പറഞ്ഞു.

സ്വിഫ്റ്റിലേക്ക് വാങ്ങിയ 131 സൂപ്പര്‍ ഫാസ്റ്റ് ഡീസല്‍ ബസുകളില്‍ 111 എണ്ണം ഇനി വരാനുണ്ട്. തിരുവനന്തപുരം നഗരത്തിലെ സര്‍ക്കുലര്‍ സര്‍വീസിനായി സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി വാങ്ങിയ 20 ബസുകളുടെ ഉദ്ഘാടനം ഉടന്‍ ഉണ്ടാകും. 13 ബസുകള്‍ കൂടി വന്നിട്ടുണ്ട്. ബാക്കി 20 എണ്ണം വരും മാസങ്ങളില്‍ തലസ്ഥാനത്തെത്തും. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News