മന്ത്രി അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമർശം നാക്കുപിഴ; ഫാദർ തിയോഡോഷ്യസ് ഖേദം പ്രകടിപ്പിച്ചു

മന്ത്രി അബ്ദുറഹ്മാന്റെ പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നായിരുന്നു വിഴിഞ്ഞം സമരസമിതി കൺവീനറായ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് ഇന്നലെ പറഞ്ഞത്.

Update: 2022-11-30 13:56 GMT

തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമർശത്തിൽ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് ഖേദം പ്രകടിപ്പിച്ചു. പരാമർശം വികാര വിക്ഷോഭത്തിൽ നാക്കുപിഴയായി സംഭവിച്ചതാണെന്ന് ഫാദർ തിയോഡോഷ്യസ് പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾ കൈകോർത്തു പ്രവർത്തിക്കേണ്ട ഈയവസരത്തിൽ തന്റെ പ്രസ്താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫാദർ തിയോഡോഷ്യസ് വി. അബ്ദുറഹ്മാനെതിരെ നടത്തിയ പരാമർശം പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തിൽ സംഭവിച്ചതാണെന്നും അത് പിൻവലിക്കുകയും അതിൽ നിർവാജ്യം ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ പ്രശ്‌നം അവസാനിപ്പിക്കാൻ എല്ലാവരും സഹകരിപ്പിക്കണമെന്ന് ലത്തീൻ അതിരൂപതയും പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News