താമരശ്ശേരി ഐഎച്ച്ആർഡി സംഘർഷം; 15 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

റാഗിങ്ങിൽ പങ്കെടുത്ത 15 മൂന്നാംവർഷ ബിരുദ വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്

Update: 2023-07-12 15:42 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്:  താമരശ്ശേരി ഐഎച്ച്ആർഡിയിൽ ഇന്നലെ റാഗിംങിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രിൻസിപ്പൾ നടപടി സ്വീകരിച്ചു. ragingilപങ്കെടുത്ത 15 മൂന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്പെൻറ് ചെയ്തു. റാഗിങ്ങിന് ഇരയായവരുടെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.

ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ പുറത്തുനിന്ന് എത്തിയവരും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ വിദ്യാർഥികൾ ഉൾപ്പടെ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. രണ്ടാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് റാഗ് ചെയ്‌തെന്ന പരാതിയിലാണ് തുടക്കം. തുടർന്ന് ഇന്നലെ വൈകിട്ട് കോളജിൽ എത്തിയ സംഘം ആരോപണ വിധേയനായ ഒരു വിദ്യാർഥിയെ പിടികൂടി. ഇത് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്യുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

ഒടുവിൽ പോലീസ് ഇടപെട്ടാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്. പരുക്കേറ്റവരെ പ്രവേശിപ്പിച്ച താമരശ്ശേരി താലൂക്ക് ആശുപത്രി വളപ്പിലും ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളി ഉണ്ടായിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News