തമ്പാനൂർ കൊലപാതകം; പ്രതി പിടിയിൽ

കൊലപാതകം കഴിഞ്ഞ പ്രതി ഒരു പാലത്തിലിരിക്കുമ്പോൾ പൊലീസ് പിടികൂടുകയായിരുന്നു

Update: 2022-02-25 08:39 GMT

തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ വെട്ടിക്കൊന്നസംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. നെടുമങ്ങാട് സ്വദേശി ഫരീദ് ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട എത്തിയ പ്രതിയെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് പിടികൂടിയത്. സ്ഥലത്തുനിന്ന് കൊല ചെയ്യാൻ ഉപയോഗിച്ച ആയുധവും  പിടിച്ചെടുത്തിട്ടുണ്ട്.

ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റുമായി തർക്കമുണ്ടായെന്നും കൊല്ലപ്പെട്ട അയ്യപ്പൻ ചീത്ത വിളിച്ചെന്നുമാണ് ഫരീദ് പറയുന്നത്.

ഒരാഴ്ച മുമ്പാണ് മുറിയെടുത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതെന്നും ഫരീദ് പറഞ്ഞു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി ഫരീദ് മറ്റൊരു കൊലക്കേസിലും പ്രതിയാണ്.

Advertising
Advertising

ഇന്ന് രാവിലെയാണ് സിറ്റി ടവർ ഹോട്ടലിലെ റിസപ്ഷനിസ്റ്റും നാഗർകോവിൽ സ്വദേശിയുമായ അയ്യപ്പൻ കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ പ്രതി ഹോട്ടലിൽ കയറി അയ്യപ്പന്റെ കഴുത്തിന് വെട്ടുകയായിരുന്നു. അയ്യപ്പൻറെ കയ്യിലും പ്രതി വെട്ടിയിട്ടുണ്ട്. ആദ്യ തവണ കഴുത്തിന് വെട്ടിയ പ്രതി വീണ്ടും ആയുധം കൊണ്ട് വെട്ടുകയായിരുന്നു. കൊലപാതകം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു അയ്യപ്പൻ. കൊലപാതകത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News