'തെറ്റിദ്ധാരണ പരത്തുന്നു'; തരൂരിൻ്റെ നീക്കത്തെ തള്ളി എഐസിസി
'തരൂരിന്റെ നീക്കങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നു'
തിരുവനന്തപുരം: ശശി തരൂരിൻ്റെ നീക്കങ്ങളെ തള്ളി എഐസിസി. തരൂർ തെറ്റിദ്ധാരണ പരത്തുന്നു എന്ന് വിലയിരുത്തലിലാണ് നീക്കം.
കേരളത്തിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെ തരൂരിന്റെ നീക്കങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണെന്ന് എഐസിസിയുടെ വിലയിരുത്തൽ. തരൂരിന് പാർലമെന്റിലും അർഹമായ പരിഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പാർലമെൻറ് കാലയളവിലും സ്റ്റാൻഡിങ് കമ്മിറ്റി പദവികൾ നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസിന് ഒരെണ്ണം മാത്രം ലഭിച്ചപ്പോഴും തരൂരിനെയാണ് പരിഗണിച്ചത്. പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം സ്വമേധയാ തരൂർ രാജിവെച്ചതാണ്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. കഴിഞ്ഞ രണ്ടു പാർലമെൻറ് കാലയളവിലും സ്റ്റാൻഡിങ് കമ്മിറ്റി പദവികൾ നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസിന് ഒരെണ്ണം മാത്രം ലഭിച്ചപ്പോഴും തരൂരിനെയാണ് പരിഗണിച്ചതെന്നും എഐസിസി പങ്കുവെച്ചു.
തരൂർ സംഘടനാ തലത്തിൽനിന്ന് വളർന്ന നേതാവല്ലെന്നും അതിനാലാണ് വടക്കൻ സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന് പാർട്ടി ചുമതല നൽകാത്തത് എന്നും എഐസിസി പങ്കുവെച്ചു.
അതേസമയം, ശശി തരൂരിന്റെ കോൺഗ്രസിനെക്കുറിച്ചുള്ള അഭിപ്രായം എൽഡിഎഫും സിപിഎമ്മും ആവർത്തിക്കുന്ന കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് തരൂർ. അദ്ദേഹത്തെ അവഗണിക്കേണ്ടെതില്ലെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
വാർത്ത കാണാം: