ഓംലെറ്റ് വൈകിയതിനെ തുടര്‍ന്ന് ദോശക്കട തല്ലിത്തകർത്ത സംഭവം; രണ്ടു പേർ അറസ്റ്റിൽ

കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശകടയിലാണ് ആക്രമണം നടത്തിയത്

Update: 2024-03-22 03:23 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: കരുനാഗപ്പള്ളിയിൽ ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ദോശക്കട തല്ലിത്തകർത്ത് ഭക്ഷണം കഴിക്കാനെത്തിയവരെ മർദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഒളിവിലുള്ളവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ എന്ന മുഹമ്മദ് സലീം, പ്രഭാത് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശകടയിൽ ആക്രമണം നടത്തിയത്. തൊടിയൂർ സ്വദേശികളായ സഹോദരങ്ങൾ ഓർഡർ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയായിരുന്നു സംഘം ചേർന്നുള്ള ആക്രമണം. ഒളിവിൽ പോയ പ്രതികളിൽ സലീമിനെ വിതുരയിൽ നിന്ന് കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി.

മദ്യലഹരിയിൽ ഇരുമ്പു വടിയും കോൺക്രീറ്റ് കട്ടയും കൊണ്ട് ഭക്ഷണം കഴിക്കാനെത്തിയവരെ യാതൊരു പ്രകോപനവുമില്ലാതെ തല്ലിച്ചതച്ചു. കട തല്ലിത്തകർത്തു. പിടിയിലായവര്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News