നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിന്റെ ബാറ്ററി മോഷണം പോയി

തൃശ്ശൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ കെ.എസ്.ആർ.ടി.ബസിന്റെ ബാറ്ററിയാണ് മോഷണം പോയത്

Update: 2023-05-15 03:14 GMT
Advertising

തമിഴ്നാട്ടിലെ പൊള്ളാച്ചി വെസ്റ്റ് പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിന്റെ ബാറ്ററി മോഷണം പോയി. തൃശ്ശൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ കെ.എസ്.ആർ.ടി.ബസിന്റെ ബാറ്ററിയാണ് മോഷണം പോയത്. തമിഴ്നാട്ടിലെ സ്വകാര്യ ബസുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്

തൃശ്ശൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി .സി ബസും , ഇതെ റൂട്ടിലോടുന്ന തമിഴ്നാട് രജിസ്റ്റേഷനുള്ള സ്വകാര്യ ബസും തമ്മിൽ വഴിയിലുടനീളം പ്രശ്നങ്ങൾ ഉണ്ടായി. രണ്ട് ബസ് ജീവനക്കാർ തമ്മിൽ തർക്കം ഉണ്ടായി. സ്വകാര്യ ബസ് ജീവനക്കാരുടെ പരാതിയിലാണ് പൊള്ളാച്ചി വെസ്റ്റ് പൊലീസ് കെ.എസ്.ആർ.ടി.സി ജീവനക്കാരോട് സ്റ്റേഷനിൽ ഹാജരാക്കാൻ പറഞ്ഞത്. സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിന്റെ ബാറ്ററിയാണ് മോഷ്ട്ടിച്ചത്

ബൈക്കിലെത്തിയ രണ്ട് പേർ ബാറ്ററിയെടുത്ത് പോകുന്നത് സി.സി.ടി.വിയിൽ വ്യക്തമാണ്. ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല. കെ.എസ്.ആർ.ടി.സി ബസിന്റെ ബാറ്ററി മോഷണം പോയ സംഭവം തമിഴ്നാട് പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News