കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി നൽകി; കിട്ടിയ മൃതദേഹം ബന്ധുക്കൾ ദഹിപ്പിച്ചു

ചോറ്റി സ്വദേശി ശോശാമ്മയുടെ മൃതദേഹമാണ് മാറി നൽകിയത്. പകരം ലഭിച്ചത് മറ്റൊരു മൃതദേഹവും.

Update: 2023-11-09 05:30 GMT

ശോശാമ്മ ജോണ്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകിയതായി പരാതി. ചോറ്റി സ്വദേശി ശോശാമ്മയുടെ മൃതദേഹമാണ് മാറി നൽകിയത്. പകരം ലഭിച്ചത് മറ്റൊരു മൃതദേഹവും. 

എന്നാല്‍ ശോശാമ്മയുടെ മൃതദേഹം ലഭിച്ചവര്‍ ദഹിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി. 

Advertising
Advertising

കൂട്ടിക്കലിലെ സെന്റ് ലൂപ്പസ് സി.എസ്.ഐ പള്ളിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്കാരം നടത്തേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി എട്ടുമണിയോടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയത് തിരിച്ചറിഞ്ഞത്.

പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ശോശാമ്മയുടെ മൃതദേഹം മറ്റൊരു കുടുംബത്തിനു നൽകിയിരുന്നു. മൃതദേഹം കൊടുത്ത കുടുംബം സംസ്കാരം നടത്തിയതായി പിന്നീട് വ്യക്തമായി. എന്നാല്‍ ഇവര്‍ക്ക് മൃതദേഹം മാറിപ്പോയത് മനസിലാക്കാനാകുമായില്ല. 


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News