മോതിര തത്തയെ വളർത്തിയ കേസ്; പരിക്ക് പറ്റിയ തത്തയെ രക്ഷിച്ചതാണെന്ന് യുവാവിന്റെ വിശദീകരണം
മോതിര തത്തയെ പിടികൂടുന്നത് നിയമ പ്രകാരം ഏഴു വർഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്
കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ മോതിര തത്തയെ കെണിവെച്ച് പിടിച്ചു വളർത്തിയെന്ന് കാണിച്ച് വനം വകുപ്പ് കേസെടുത്തു. നരിക്കുനി സ്വദേശി റഹീസിനെതിരെയാണ് കേസെടുത്തത്. പരിക്ക് പറ്റിയ തത്തയെ രക്ഷിക്കുകയാണ് ചെയ്തതെന്നാണ് റഹീസിന്റെ വിശദീകരണം.
വന്യ ജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ രണ്ടിൽ പെടുന്ന പക്ഷിയാണ് മോതിര തത്ത.മോതിര തത്തയെ പിടികൂടുന്നത് നിയമ പ്രകാരം ഏഴു വർഷം തടവും ൨൫,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.ഈ വകുപ്പ് ഉപയോഗിച്ചാണ് നരിക്കുനി സ്വദേശിയായ റഹീസിനെതിരെ വനം വകുപ്പ് കേസെടുത്തത്.എന്നാൽ താൻ പരിക്ക് പറ്റിയ തത്തയെ രക്ഷിക്കുകയായിരുന്നുവെന്നാണ് റഹീസ് പറയുന്നത്.
താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തത്തയെ പിടികൂടിയത് കണ്ടെത്തിയതിനെ തുടർന്ന് കേസെടുത്തുവെന്നാണ് വനം വകുപ്പ് പറയുന്നത്.