മുഖ്യമന്ത്രി നാളെ മടങ്ങിയെത്തില്ല; തിരിച്ചെത്തുക ദുബൈ വഴി
ദുബൈയിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദർശിക്കും
Update: 2022-01-28 18:00 GMT
അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കേരളത്തില്‍ മടങ്ങിയെത്തില്ല. അടുത്ത മാസം ഏഴിനാകും സംസ്ഥാനത്തെത്തുക. മടക്കയാത്രയിലും മാറ്റംവരുത്തിയിട്ടുണ്ട്. ദുബൈ വഴിയാകും തിരിച്ചെത്തുക.
ദുബൈയിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദർശിക്കും. ദുബൈ എക്സ്പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും. സുഖമായിരിക്കുന്നുവെന്നും നിശ്ചയിച്ചതുപ്രകാരം ശനിയാഴ്ച മടങ്ങിയെത്തുമെന്നും വ്യാഴാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു.