കാവിക്കൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ല; ആർ. ബിന്ദു
കാവിക്കൊടി പിടിച്ച ഭാരതാംബയെ കേരളവും അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു
Update: 2025-06-26 05:30 GMT
തിരുവനന്തപുരം: കാവിക്കൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. അതിനെ അംഗീകരിപ്പിച്ചെടുക്കാൻ ഗവർണർ കൊണ്ടുനടക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
കാവിക്കൊടി പിടിച്ച ഭാരതാംബയെ കേരളം അംഗീകരിക്കില്ല. സർവകലാശാല മതേതര വേദിയാണ്. അവിടെ സെക്കുലർ അന്തരീക്ഷം നിലനിർത്തേണ്ടത് അനിവാര്യമാണ്. അതിന് നേതൃത്വം കൊടുക്കേണ്ട ചാൻസിലർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു. വിഷയത്തിൽ സർവകലാശാല നിയമപരമായി പരിശോധിക്കുമെന്നും അത് അവർക്കുള്ള അധികാരമാണെന്നും മന്ത്രി പ്രതികരിച്ചു.
watch video: