പൊലീസ് ജീപ്പിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

സനോഫറിനെ പൊലീസ് മർദിച്ചതിനെ തുടർന്നാണ് ജീപ്പിൽ നിന്ന് ചാടിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു

Update: 2022-03-20 12:49 GMT
Advertising

തിരുവനന്തപുരത്ത് പൊലീസ് ജീപ്പിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. മരിച്ച പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറിന്റെ ഭാര്യയുടെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കുടുംബകലഹത്തെ തുടർന്ന് കസ്റ്റഡിയിലെത്ത ഇയാളെ പൂന്തുറ പൊലീസ് വിട്ടയച്ചെങ്കിലും ഒരു ദിവസം കൂടി കസ്റ്റഡിയിൽ വെക്കാൻ കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് കൊണ്ടുപോയ സനോഫറിനെ മർദിച്ചതിനെ തുടർന്നാണ് ജീപ്പിൽ നിന്ന് ചാടിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്നും അവർ പറഞ്ഞിരുന്നു.

മാർച്ച് 17 നാണ് സംഭവം നടന്നിരുന്നത്. കസ്റ്റഡിയിൽ വെക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പിൽ നിന്ന് ചാടുകയായിരുന്നു. അപകടശേഷം നാല് ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇഞ്ചിക്കലിൽ വെച്ച് വണ്ടിയിൽ നിന്ന് ചാടിയതാണെന്നാണ് പൊലീസ് വീട്ടുകാരെ അറിയിച്ചിരുന്നത്. ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.


Full View


The district crime branch will investigate the incident where a youth fell from a police jeep and died in Thiruvananthapuram

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News