വാതിൽ അടച്ചില്ല; ബസിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം

നരിക്കുനി ഒടുപാറയിൽ വാടകക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്

Update: 2022-11-29 06:51 GMT

കോഴിക്കോട്: നരിക്കുനിയിൽ ബസിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിന് അടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയിൽ വാടകക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴെത്തായിരുന്നു അപകടം. ബസിന്‍റെ വാതിൽ അടക്കാതിരുന്നതാണ് അപകടത്തിന് കാരണം.റോഡിലേക്ക് വീണ ഉഷയുടെ ദേഹത്തൂടെ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News