കെ-സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ നിയമന നടപടികൾ പൂർത്തിയായി, 15 നോൺ എ.സി ഡീലക്‌സ് ബസുകൾ തലസ്ഥാനത്തെത്തി

ഡ്രൈവർ കം കണ്ടക്ടർ നിയമനത്തിന് ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് പ്രവർത്തനങ്ങൾക്ക് വേഗം കൂടിയത്

Update: 2022-03-12 02:06 GMT
Advertising

കെഎസ്ആർടിസി - സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് 103 പേരുടെ നിയമന നടപടികൾ പൂർത്തിയായി. ഡ്രൈവർ കം കണ്ടക്ടർ നിയമനത്തിന് ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് പ്രവർത്തനങ്ങൾക്ക് വേഗം കൂടിയത്. യോഗ്യതാ പട്ടികയിൽ ഉൾപ്പെട്ട ആദ്യ 250 പേർക്ക് കരാർ ഒപ്പിടുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. അതിൽ നിന്നുള്ള 125 പേരെയാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യാൻ അറിയിച്ചിരുന്നത്. 103 പേർ കരാർ ഒപ്പിട്ടു. അടുത്ത 125 പേരുടെ കരാർ ഒപ്പിടൽ ശനിയാഴ്ച നടക്കും. കരാർ ഒപ്പിട്ടവർക്കുള്ള പരിശീലന പരിപാടികൾ ഉടൻ നടത്തുമെന്ന് കെഎസ്ആർടിസി സിഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു.

ദീർഘ ദൂര സർവീസിനായി വാങ്ങുന്ന 72 നോൺ എ.സി ഡീലക്‌സ് ബസുകളിൽ 15 ബസുകളും തലസ്ഥാനത്തെത്തി. ദീർഘ ദൂര സർവ്വീസുകൾ നടത്തുന്നതിന് വേണ്ടി കെഎസ്ആർടിസി- സിഫ്റ്റിന് വേണ്ടി വാങ്ങുന്ന BS 6 ശ്രേണിയിലെ എയർ സസ്‌പെൻഷനോട് കൂടിയ 72 നോൺ എ.സി ഡീലക്‌സ് ബസുകളിൽ 15 ബസുകളാണ് ആനയറയിലെ കെഎസ്ആർടിസി സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്. 33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. അശോക് ലൈലാന്റ് ഷാസിയിലാണ് നിർമിച്ചിരിക്കുന്നത്. ഈ ബസിൽ 41 യാത്രക്കാർക്ക് യാത്ര ചെയ്യാനാകും. തൃച്ചിയിലുള്ള ഗ്ലോബൽ ടിവിഎസ് ബസ് ബോഡി നിർമ്മാതാക്കളാണ് 72 ബസുകൾക്ക് ബോഡി നിർമിച്ചിരിക്കുന്നത്. 11.19 മീറ്റർ നീളവും, 197 HP പവറും, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയർ ബോക്‌സ്, ട്യൂബ് ലെസ് ടയറുകൾ, എയർ സസ്‌പെൻഷൻ എന്നിവയാണ് ബസുകളുടെ പ്രത്യേകത. സ്വിഫ്റ്റിനെതിരായ ഹരജി ഈ മാസം 23 ന് ഹൈക്കോടതി പരിഗണിക്കും.

Full View

The driver cum conductor recruitment process for K-Swift has been completed

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News