തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണം കാണാതായിട്ടില്ല, പരിചിതമല്ലാത്തത് കൊണ്ട് മാറ്റിവച്ചതാണ്: ഡോ. ഹാരിസ് ചിറക്കൽ

'കാരണം കാണിക്കൽ നോട്ടീസിന് തിങ്കളാഴ്ച മറുപടി നൽകും'

Update: 2025-08-02 05:35 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണം കാണാതായിട്ടില്ലെന്നും, അത് മാറ്റിവെച്ചതാണെന്നും ഡോക്ടർ ഹാരിസ് ചിറക്കൽ. പരിചിതമല്ലാത്ത കൊണ്ട് മാത്രമാണ് മാറ്റിവെച്ചിരിക്കുന്നതെന്ന് ഹാരിസ് ചിറക്കൽ പറഞ്ഞു.

ഉപകരണങ്ങൾ അസ്വാഭാവികമായി കേടായിട്ടില്ല. കാരണം കാണിക്കൽ നോട്ടീസിന് തിങ്കളാഴ്ച മറുപടി നൽകും. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഹാരിസ് ചിറക്കൽ കൂട്ടിച്ചേർത്തു. ഉപകരണം കാണാതായതും കേടു വരുത്തിയതും അടക്കമുള്ള കാര്യങ്ങൾ ഡിഎംഇയുടെ നേതൃത്വത്തിൽ അന്വേഷിക്കാൻ തീരുമാനമായിരുന്നു...

എല്ലാ വർഷവും ഓഡിറ്റ് നടത്തുന്നതാണ്. ഉപയോഗ പരിചയമുള്ള ഡോക്ടർമാർ ഇല്ലാത്തത് കൊണ്ട് ഓസിലോസ്കോപ്പ് നിലവിൽ ഉപയോഗിക്കുന്നില്ല. നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതില്‍ ചില പരാതികൾ ഉയർന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നതെന്നും ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി. ഉപകരണം നഷ്ടമായിട്ടില്ലെന്നും അവിടെ തന്നെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News