പിതാവ് കാൽവഴുതി വീണു; കയ്യിലുണ്ടായിരുന്ന നാല് വയസുകാരന് ദാരുണാന്ത്യം
പരശുവക്കൽ സ്വദേശികളായ റെജിൻ, ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് മരിച്ചത്
Update: 2025-06-18 07:30 GMT
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ പിതാവിന്റെ കയ്യിൽ നിന്ന് വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം. പരശുവക്കൽ സ്വദേശികളായ റെജിൻ, ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് മരിച്ചത്. കുഞ്ഞിനെ എടുത്ത് നടക്കുന്നതിനിടെ അച്ഛൻ കാൽ വഴുതി വീഴുകയും കുഞ്ഞ് തെറിച്ചു പോവുകയും ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിച്ചു