ഒന്നാം പിണറായി സര്‍ക്കാര്‍ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പ്രതിമാസം ശമ്പള ഇനത്തില്‍ നല്‍കിയത് രണ്ടര കോടിയിലധികം രൂപ

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്സണല്‍ സ്റ്റാഫുകളാണ് ശമ്പള ഇനത്തില്‍ കൂടുതല്‍ തുക കൈപ്പറ്റിയിരിക്കുന്നത്

Update: 2021-06-28 04:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒന്നാം പിണറായി സര്‍ക്കാര്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ഒരു മാസം ശമ്പള ഇനത്തില്‍ നല്‍കിയത് രണ്ടര കോടിയിലധികം രൂപ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്സണല്‍ സ്റ്റാഫുകളാണ് ശമ്പള ഇനത്തില്‍ കൂടുതല്‍ തുക കൈപ്പറ്റിയിരിക്കുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിലെ 20 മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പ്രതിമാസം ശമ്പള ഇനത്തില്‍ 2 കോടി 51 ലക്ഷത്തി 11000 രൂപയാണ് നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള 26 പേഴ്സണല്‍ സ്റ്റാഫുകള്‍ക്കായി ഒരു മാസം ശമ്പളഇനത്തില്‍ 17. 5 ലക്ഷം രൂപ നല്‍കി. . മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പ്രസ് അഡ്വൈസര്‍ പ്രഭാകരവര്‍മ്മയാണ് ഏറ്റവും കൂടുതല്‍ മാസ ശമ്പളം കൈപ്പറ്റുന്നത്. 141404 രൂപയാണ് പ്രസ് അഡ്വൈസറുടെ പ്രതിമാസ ശമ്പളം. 120000 രൂപ നല്‍കി നിയമിച്ച പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പുറമേ 54000 ശമ്പള ഇനത്തില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പേഴ്സണല്‍ അസിസ്റ്റന്‍റിനെയും നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ കൃഷി മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക ശമ്പള ഇനത്തില്‍ നല്‍കിയത്. പ്രതിമാസം പതിനഞ്ച് ലക്ഷത്തി 16000 രൂപ.

8 ലക്ഷത്തി 12000 രൂപ ശമ്പള ഇനത്തില്‍ കൈപ്പറ്റിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളാണ് കുറഞ്ഞ മാസ ശമ്പളം കൈപ്പറ്റിയിരിക്കുന്നത്. ഓരോ മന്ത്രിമാര്‍ക്കും ശരാശരി 24 പേഴ്സണല്‍ സ്റ്റാഫുകളാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷം 30 കോടി പതിമൂന്ന് ലക്ഷം രൂപയാണ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പള ഇനത്തില്‍ നല്‍കിയിട്ടുള്ളത്. വിവരാവകാശപ്രവര്‍ത്തകന്‍‌ എസ്. ധനരാജ് നല്‍കിയ അപേക്ഷയിലാണ് സംസ്ഥാനവിവരാവകാശ ഓഫീസറുടെ മറുപടി.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News