കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിൽ

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഫാരിസിനെയാണ് തട്ടിക്കൊണ്ടുപോയത്.

Update: 2022-10-31 03:06 GMT

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിൽ. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഫാരിസിനെയാണ് തട്ടിക്കൊണ്ടുപോയത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ സംഘം യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

15-കാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ ബന്ധുക്കളടക്കം നാലുപേരാണ് അറസ്റ്റിലായത്. പ്രതികളെ ചക്കാലക്കലെ കുന്ന് വളഞ്ഞാണ് പൊലീസ് പിടികൂടിയത്. പെൺകുട്ടിയുടെ പരാതിയിൽ ഇർഷാദിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News