അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി

ഈ വിഷയത്തില്‍ അടിയന്തരമായി പരിഹാരം വേണം. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണം. നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോകരുതെന്നും കോടതി പറഞ്ഞു.

Update: 2021-09-02 07:36 GMT
Advertising

അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഇതുവരെ എത്ര ഔട്ട്‌ലെറ്റുകള്‍ പൂട്ടിയെന്ന് കോടതി ചോദിച്ചു. ഇപ്പോഴും പലയിടത്തും തിരക്കുണ്ട്. സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നത്. ഈ വിഷയത്തില്‍ അടിയന്തരമായി പരിഹാരം വേണം. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണം. നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോകരുതെന്നും കോടതി പറഞ്ഞു.

മൂന്ന് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചെന്ന് ബെവ്‌കോ കോടതിയെ അറിയിച്ചു. 24 എണ്ണം മാറ്റി സ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. 24 ഔട്ട് ലെറ്റുകളില്‍അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. 38 എണ്ണം തുടര്‍ന്നു കൊണ്ടു പോകാന്‍ തീരുമാനിച്ചതായും ബെവ്‌കോ കോടതിയില്‍ വ്യക്തമാക്കി. ഹരജി ഹൈക്കോടതി സെപ്റ്റംബര്‍ 16ലേക്ക് മാറ്റി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News