കോട്ടയം സി.ജെ.എമ്മിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അസഭ്യവർഷത്തിൽ നടപടിയുമായി ഹൈക്കോടതി

കേസിൽ ഉൾപ്പെട്ട 29 അഭിഭാഷകർക്കും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി

Update: 2023-12-02 15:41 GMT

കോട്ടയം സി.ജെ.എമ്മിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അസഭ്യവർഷത്തിൽ നടപടിയുമായി ഹൈക്കോടതി. കേസിൽ ഉൾപ്പെട്ട 29 അഭിഭാഷകർക്കും നേരിട്ട് ഹാജരാകാൻ നിർദേശം. ഡിസംബർ 15 ഉച്ചക്ക് രണ്ടുമണിക്ക് ക്രിമിനൽ കോടതിയലക്ഷ്യകേസ് വീണ്ടുംപരിഗണിക്കും.

നേരത്തെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ഹൈക്കോടതി തുറന്ന കോടതിയിൽ പരിഗണിച്ചിരുന്നു. പ്രത്യേകിച്ച് ഒരു വനിതാ സി.ജെ.എമ്മനെതിരായ അസഭ്യവർഷം അതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉത്തരവിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അന്ന് നടന്ന സംഭവം അതീവ ഗൗരവതരമാണെന്നാണ് കോടതി പറഞ്ഞത്. കൂടാതെ പ്രഥമ ദൃഷ്ടിയാൽ ഇത് കോടതിയലക്ഷ്യമായി കണക്കാമെന്നുകൂടി ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് പരാമർശമുണ്ടായിട്ടുണ്ട്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News