സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം

മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ജഡ്ജി നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗികപ്രകോപനമുണ്ടാക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചെന്നത് അടക്കമുള്ള പരാമർശങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

Update: 2022-08-24 00:37 GMT

കോഴിക്കോട്: ലൈംഗികാതിക്രം നടത്തിയെന്ന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. കോഴിക്കോട് സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിനെയാണ് മാറ്റിയത്. കൊല്ലം ലേബർ കോടതിയിലേക്കാണ് പുതിയ നിയമനം. മഞ്ചേരി സെഷൻസ് ജഡ്ജിയെ കോഴിക്കോട്ടേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിറക്കി. മുരളീകൃഷ്ണൻ എസ് ആണ് പുതിയ കോഴിക്കോട് സെഷൻസ് ജഡ്ജി.

മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ജഡ്ജി നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗികപ്രകോപനമുണ്ടാക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചെന്നത് അടക്കമുള്ള പരാമർശങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഹൈക്കോടതി നാളെ വാദം കേൾക്കാനിരിക്കെയാണ് ജഡ്ജിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News