ബി.ജെ.പി നീക്കത്തിന് തടയിടാനൊരുങ്ങി കോൺഗ്രസ്; കെ.സുധാകരൻ ഇന്ന് ജോസഫ് പാംപ്ലാനിയെ സന്ദർശിക്കും

പേരാവൂർ എം.എൽ.എ സണ്ണി ജോസഫ്, ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് തുങ്ങിയവരും സുധാകരനൊപ്പം ബിഷപ്പിനെ സന്ദർശിക്കും

Update: 2023-04-15 06:26 GMT

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കള്‍ ഇന്ന് ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരെ സന്ദർശിക്കും. വൈകിട്ട് 5.30 ന് കെ.സുധാകരൻ തലശ്ശേരി ബിഷപ് ഹൗസിൽ എത്തി ജോസഫ് പാംപ്ലാനിയെ സന്ദർശിക്കും.പേരാവൂർ എം.എൽ.എ സണ്ണി ജോസഫ്, ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് തുങ്ങിയവരും സുധാകരനൊപ്പം ബിഷപ്പിനെ സന്ദർശിക്കും. താമരശേരി ബിഷപ്പിനെയും സന്ദർശിക്കാൻ തീരുമാനമായി. കോൺഗ്രസിന്‍റെ മറ്റ് നേതാക്കളും ക്രൈസ്തവ മതമേലധ്യക്ഷൻമാരെ സന്ദർശിക്കും.

ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വക്കുന്ന ബി.ജെ.പി യുടെ തന്ത്രത്തെ മറികടക്കാൻ കോൺഗ്രസിന് ആവുന്നില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. വിഷുദിനത്തിൽ സ്നേഹ സംഗമം എന്ന പേരിൽ ക്രൈസ്തവ മതവിശ്വാസികള്‍ ബി.ജെ.പി നേതാക്കളുടെ വീട്ടിലെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി മലങ്കര കത്തോലിക്കാ സഭയുടെ ജോസഫ് വെൺമാനത്ത് വി.വി രാജേഷിന്റെ വീട്ടിൽ എത്തിയിരുന്നു.

Advertising
Advertising

ഈസ്റ്റർ ദിനത്തിൽ ബി.ജെ.പി നേതാക്കള്‍ ക്രൈസ്തവ മതമേലധ്യക്ഷൻമാർക്ക് അരമനയിൽ എത്തി ഈസ്റ്റർ ആശംസ നൽകിയിരുന്നു. ബി.ജെ.പി പ്രവർത്തകർ ക്രൈസ്തവ വീടുകളിൽ എത്തി പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ കാർഡും നൽകിയിരുന്നു. ഈദിന് മുസ്ലിം വീടുകൾ സന്ദർശിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർപറഞ്ഞു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News