സുധാകരൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചു; വി.ഡി സതീശൻ
പി.വി അൻവറിന്റെ മുന്നണി പ്രവേശനത്തിന്റെ കാര്യത്തിൽ ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും സതീശൻ വ്യക്തമാക്കി.
Update: 2025-05-28 12:06 GMT
മലപ്പുറം: സുധാകരൻ പറഞ്ഞതിനെ ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വി.ഡി സതീശൻ ഒറ്റക്കെടുത്ത തീരുമാനമല്ല എന്നാണ് സതീശൻ പറഞ്ഞത്. ഇതിനെ വളച്ചൊടിച്ചാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇത് നാണം കെട്ട മാധ്യമ പ്രവർത്തനമാണെന്നും സതീശൻ ആരോപിച്ചു.
പി.വി അൻവറിന്റെ മുന്നണി പ്രവേശനത്തിന്റെ കാര്യത്തിൽ ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും സതീശൻ വ്യക്തമാക്കി. അൻവറിനെ മുന്നണിയിൽ എടുക്കണമെന്നും അൻവറിനെ ഘടകക്ഷിയാക്കുന്നത് പ്രതിപക്ഷ നേതാവ് മാത്രമെടുക്കേണ്ട തീരുമാനമല്ലെന്നുമായിരുന്നു കെ സുധാകരൻ നടത്തിയ പ്രതികരണം.
watch video: