ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് എംഎൽഎ; സർട്ടിഫിക്കറ്റുകളെടുക്കാനാണ് തുറന്നത്
ചോളമണ്ഡലം ഫിനാൻസിയേഴ്‌സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്.
സി ആർ മഹേഷ് എംഎൽഎ
കൊല്ലം: സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ തുറന്നു നൽകി സി ആർ മഹേഷ് എംഎൽഎ. കൊല്ലം അഴീക്കലിലാണ് സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീട് എംഎൽഎയുടെ നേതൃത്വത്തിൽ പൂട്ട് തകർത്ത് തുറന്ന് അകത്തു കയറിയത്. വീട്ടുകാരുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും പുറത്തെടുക്കാനാണ് വാതിലിന്റെ പൂട്ട് തകർത്തത്.
ചോളമണ്ഡലം ഫിനാൻസിയേഴ്‌സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്. വീട്ടിൽ ആളില്ലാത്ത സമയത്ത് ആയിരുന്നു ജപ്തി. സർട്ടിഫിക്കറ്റും വസ്ത്രവും എടുക്കാൻ അനുവാദം ചോദിച്ചിട്ട് അനുമതി നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെയാണ് എംഎൽഎയുടെ ഇടപെടൽ.
അനിമോൻ, ഭാര്യ, കൈകുഞ്ഞ് ഉൾപ്പടെ മൂന്ന് മക്കൾ ഇപ്പോൾ താമസിക്കുന്നത് ഓച്ചിറ സത്രത്തിലാണ്. വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുത്ത ശേഷം വീടിൻറെ വാതിൽ എംഎൽഎ തന്നെ പൂട്ടി.
watch video: