എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്നു പരിഗണിക്കും

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്

Update: 2022-11-10 01:09 GMT

കൊച്ചി: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് സർക്കാരിന്‍റെ ആവശ്യം.

കഴിഞ്ഞ തവണ ഹരജി പരിഗണിച്ച കോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് എൽദോസിന് നിർദേശം നൽകിയിരുന്നു. കോടതി നിർദേശപ്രകാരം കൃത്യമായി ചോദ്യം ചെയ്യലിനെത്തിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എൽദോസ് കോടതിയെ അറിയിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹരജിയിൽ വാദം കേൾക്കുക.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News