ചങ്ങാനാശേരി ആകാശത്തൊട്ടിൽ അപകടം: കരാറുകാരനെതിരെ കേസെടുക്കുമെന്ന് പൊലീസ്
സംഭവത്തിൽ തലക്ക് പരിക്കേറ്റ അലൻ ബിജു അപകടനില തരണം ചെയ്തു
Update: 2025-01-25 09:35 GMT
കോട്ടയം: ചങ്ങാനാശേരി ആകാശത്തൊട്ടിൽ അപകടത്തിൽ കരാറുകാരനെതിരെ കേസെടുക്കുമെന്ന് പൊലീസ്. സംഭവത്തിൽ തലക്ക് പരിക്കേറ്റ അലൻ ബിജു അപകടനില തരണം ചെയ്തു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് പതിനേഴുകാരനായ അലൻ.
കുട്ടിയുടെ തലച്ചോറിൽ ഏഴു മില്ലിമീറ്റർ ഉള്ളിലേക്ക് കമ്പി തുളച്ചു കയറി. കൂടെയുണ്ടായിരുന്ന ബന്ധുവായ കുട്ടിയുടെ നെറ്റിക്കും പരിക്കുണ്ട്. ക്ഷണിച്ചു വരുത്തിയ അപകടമാണിതെന്ന് ജോബ് കൈതാരം മീഡിയവണിനോട് പറഞ്ഞു. നേരത്തെ ആകാശതൊട്ടിൽ പ്രവർത്തിക്കുന്നതിനെതിരെ ജോബ് കളക്ടർക്ക് പരാതി നൽകിയിരുന്നു. സുരക്ഷാ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് കാർണിവല്ലിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കാർണിവല്ലിന് നഗരസഭയുടെ അനുമതി നൽകിയിരുന്നു.