കാട്ടുപോത്ത് ആക്രമണം: എബ്രഹാമിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

നിഷ്‌ക്രിയ ഭരണകൂടം വന്യമൃഗ ആക്രമണത്തേക്കാള്‍ ഭീതിജനകമെന്ന് ഇടുക്കി രൂപത പറഞ്ഞു

Update: 2024-03-07 01:34 GMT

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്ത് ആക്രമണതില്‍ കൊല്ലപ്പെട്ട എബ്രഹാമിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. എബ്രാഹിന്റെ മരണത്തെ തുടർന്ന്  നാട്ടുക്കാരും കോണ്‍ഗ്രസും പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോൾ  പ്രതിഷേധം  അവസാനിപ്പിച്ചിരിക്കുകയാണ് ഇരുകൂട്ടരും.

എബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ 50 ലക്ഷം രൂപ നല്‍കണമെന്ന് നാട്ടുക്കാർ  ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് എബ്രാഹിന്റെ പോസ്റ്റ്‌മോര്‍ട്ടം പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയയിരുന്നു.

Advertising
Advertising

കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിറക്കുമെന്ന് കമ്മീഷ്ണര്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

നിഷ്‌ക്രിയ ഭരണകൂടം വന്യമൃഗ ആക്രമണത്തേക്കാള്‍ ഭീതിജനകമെന്ന് ഇടുക്കി രൂപത പറഞ്ഞു.


Full View

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News