ആര്യനാട് പഞ്ചായത്ത് മെമ്പർ ശ്രീജയുടെ അത്മഹത്യ; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്

ആര്യനാട് പഞ്ചായത്ത് കോട്ടക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയുടെ മരണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനെ ഒന്നാം പ്രതിയാക്കി നാലുപേര്‍ക്കെതിരെ കേസെടുത്തിരുന്നു

Update: 2025-08-27 08:28 GMT

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് മെമ്പര്‍ ശ്രീജ ആത്മഹത്യചെയ്തതില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി കോണ്‍ഗ്രസ്. നവീന്‍ ബാബുവിന്റെ മരണശേഷവും സിപിഎം പതിവ് ശൈലി മാറ്റിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു. ശ്രീജയുടെ മൃതദേഹം സംസ്കരിച്ചു.

ആര്യനാട് പഞ്ചായത്ത് കോട്ടക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയുടെ മരണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനെ ഒന്നാം പ്രതിയാക്കി നാലുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിഷേധം കണക്കിലെടുത്തായിരുന്നു പൊലീസ് നീക്കം. സിപിഎമ്മിന്റെ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ മനംനൊന്താണ് ശ്രീജ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണം. ശ്രീജയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

Advertising
Advertising

വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം ശ്രീജയെ വെള്ളനാട് സ്മശാനത്തില്‍ സംസ്കരിച്ചു. ഇന്നലെ രാവിലെയാണ്  ശ്രീജയെ ആസിഡ് കുടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയെ അധിക്ഷേപിച്ച്  സിപിഎം പൊതുയോഗം അടക്കം സംഘടിപ്പിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ്സിന്റെ മുന്നറിയിപ്പ്.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News