കൊയിലാണ്ടിയിലെ സി.പി.എം നേതാവിന്റെ കൊലപാതകം: ആയുധം കണ്ടെത്തി

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

Update: 2024-02-23 15:09 GMT

കസ്റ്റഡിയിലുള്ള അഭിലാഷ്, സംഭവ സ്ഥലത്ത് പൊലീസ് പരിശോധിക്കുന്നു, ഇന്‍സെറ്റില്‍ കൊല്ലപ്പെട്ട സത്യനാഥ്

കോഴിക്കോട്: കൊയിലാണ്ടിയിൽ സി.പി.എം ലോക്കൽ സെക്രട്ടറി പി.വി സത്യനാഥനെ കൊല്ലാനുപയോഗിച്ച ആയുധം കണ്ടെത്തി. മൂർച്ചയുള്ള കറുത്ത പിടിയുള്ള കത്തിയാണ് ക്ഷേത്രത്തിന് തൊട്ടടുത്ത പറമ്പിൽനിന്ന് കണ്ടെത്തിയത്. പ്രതി പെരുവട്ടൂർ പുറത്തോന അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം നടത്തിയ തെരച്ചിലിലാണ് ആയുധം കണ്ടെത്തിയത്.

അതിനിടെ, കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. പേരാമ്പ്ര, വടകര ഡിവൈഎസ്പിമാരടക്കം 14 പേർ അന്വേഷണ സംഘത്തിലുണ്ടാകും. കൊയിലാണ്ടി സി.ഐ മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമികാന്വേഷണം ആരംഭിച്ചിരുന്നു.

Advertising
Advertising

അതേസമയം, പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു. ഓട്ടോ ഡ്രൈവറായ പ്രതിക്ക് സത്യനാഥനുമായി വ്യക്തി വൈരാഗ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. സത്യനാഥന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ സത്യനാഥ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. അഭിലാഷ് മഴു കൊണ്ട് വെട്ടുകയായിരുന്നുവെന്നാണു വിവരം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തിൽ നാലിലധികം മഴു കൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണു നാട്ടുകാർ പറയുന്നത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News