കിണർ നിർമ്മാണത്തിനിടെ റിംഗ് തലയിൽ വീണ് തൊഴിലാളി മരിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Update: 2022-04-13 15:07 GMT
Editor : afsal137 | By : Web Desk

തൊടുപുഴ: കിണർ നിർമ്മാണത്തിനിടെ റിംഗ് തലയിൽ വീണ് തൊഴിലാളി മരിച്ചു. ഒളമറ്റം കുന്നുമ്മൽ ശ്രീജിത് കൃഷ്ണ(42)ആണ് മരിച്ചത്.തൊടുപുഴ ആനക്കൂട് കവലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിർമ്മിച്ച കിണറിൽ റിംഗ് ഇറക്കുന്നതിനിടെയായിരുന്നു അപകടം.

കിണറിന് പുറത്ത് നിന്ന തൊഴിലാളികൾ പ്ലാസ്റ്റിക് കയറിൽ ഇറക്കിയ റിംഗിന്റെ ഒരു ഭാഗം കിണറിൽ നിന്ന ശ്രീജിത്തിൻറെ തലയിൽ പതിക്കുകയായിരുന്നു. ഫയർഫോഴ്‌സിന്റെ സഹായത്തോടെ ഒപ്പമുണ്ടായിരുന്നവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News