ഇസ്രായേൽ യുദ്ധക്കൊതിക്കെതിരെ ലോകം ഒന്നിക്കുക: ജമാഅത്തെ ഇസ്‌ലാമി

'അന്താരാഷ്ട്ര നിയമങ്ങളെയും ധാരണകളെയും ലംഘിക്കുന്നതാണ് ഇസ്രയേൽ നടപടി'

Update: 2025-06-13 10:39 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള അമീർ പി. മുജീബ് റഹ്മാൻ

ആക്രമണം മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കുമെന്നും അന്താരാഷ്ട്ര നിയമങ്ങളെയും ധാരണകളെയും ലംഘിക്കുന്നതാണ് ഇസ്രയേൽ നടപടിയെന്നും മുജീബ് റഹ്മാൻ പറഞ്ഞു.

ഇത് ഇതര അയൽ രാജ്യങ്ങളെയും അരക്ഷിതമാക്കും. യുദ്ധങ്ങളിലും സംഘർഷങ്ങളിലും നേട്ടം ആർക്കായാലും മനുഷ്യരാശിയെ സംബന്ധിച്ച് വേദനാജനകമായിരിക്കും. ഇസ്രായേൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധക്കൊതിക്കെതിരെ ലോക രാജ്യങ്ങൾ രംഗത്തുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News