കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം. ജയില്‍ കോംബൗണ്ടിനുള്ളിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്. ഏകദേശം 1,80,000 രൂപയോളമാണ് മോഷണം പോയത്.

Update: 2021-04-22 06:43 GMT
Editor : rishad | By : Web Desk

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം. ജയില്‍ കോംബൗണ്ടിനുള്ളിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്. ഏകദേശം 1,80,000 രൂപയോളമാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. സെന്‍ട്രല്‍ ജയിലിന്റെ മുന്‍ഭാഗത്തിന് അടുത്താണ് മോഷണം പോയ ചപ്പാത്തി കൗണ്ടര്‍. മുന്‍ഭാഗത്ത് എപ്പോഴും കാവലുള്ളതിനാല്‍ പുറത്ത് നിന്നൊരാള്‍ക്ക് ഇവിടേക്ക് എളുപ്പത്തില്‍ കയറാനാവില്ല. ജയിലും പരിസരവും നന്നായി അറിയുന്നൊരാളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. 

കഴിഞ്ഞ ദിവസങ്ങളിൽ ഫുഡ്ഫാക്ടറിയിൽ ജോലി ചെയ്തവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ട് പോകുന്നത്. പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ജയിൽ വളപ്പിൽ നടന്ന മോഷണം ജയിൽ അധികൃതരെയും പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Advertising
Advertising

മോഷണം നടന്ന കൗണ്ടർ


 


Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News