കേരള പൊലീസ് അക്കാദമിയിൽ വൻ മോഷണം; ലക്ഷങ്ങൾ വില വരുന്ന രണ്ട് ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി

30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ കാതലുള്ള ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്

Update: 2026-01-06 08:19 GMT
Editor : ലിസി. പി | By : Web Desk

തൃശൂര്‍: കേരള പൊലീസ് അക്കാദമിയിൽ വൻ മോഷണം. അക്കാദമി ക്യാമ്പസിനുള്ളിലെ ലക്ഷങ്ങൾ വില വരുന്ന രണ്ട് ചന്ദന മരങ്ങളാണ് മോഷ്ടിച്ചത്.30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ കാതലുള്ള ഭാഗങ്ങൾ മുറിച്ചു കടത്തി.

കനത്ത കാവലുള്ള പൊലീസ് അക്കാദമിയിൽ മോഷണം നടന്നത് ഡിസംബർ 27 നും ജനുവരി രണ്ടിനും ഇടയിലാണെന്ന് അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ പറയുന്നു.പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു.

മോഷണത്തിന് പിന്നാലെ കർശന ജാഗ്രത വേണമെന്ന് സർക്കുലര്‍ ഇറക്കി.രാജ വൃക്ഷങ്ങൾ ഏറെയുള്ള അക്കാദമിയിൽ കനത്ത കാവൽ വേണമെന്നും രാത്രികാലങ്ങളിൽ പ്രത്യേക പെട്രോളിങ് ഏർപ്പെടുത്തണമെന്നും പ്രത്യേക സര്‍ക്കുലറില്‍ പറയുന്നു.  

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News