കുഞ്ഞിനെ കൈ കഴുകാൻ സഹായിക്കാമെന്ന് പറഞ്ഞ് മാല മോഷ്ടിച്ചു; പ്രതി പിടിയിൽ
മലപ്പുറം ചിറമംഗലം സ്വദേശി ടി.പി ഫൈസൽ ആണ് അറസ്റ്റിലായത്
Update: 2025-12-29 08:15 GMT
മലപ്പുറം: സഹായിക്കാനെത്തി മാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. മലപ്പുറം ചിറമംഗലം സ്വദേശി ടി.പി ഫൈസൽ ആണ് അറസ്റ്റിലായത്. വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിൽവെച്ചാണ് മോഷണം നടന്നത്.
കുഞ്ഞിനെ കൈ കഴുകാൻ സഹായിക്കാം എന്ന് പറഞ്ഞു എത്തി മാല മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. പരപ്പനങ്ങാടി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.