അലൻ വാക്കറിന്‍റെ സംഗീതനിശക്കിടെ മോഷണം; മോഷ്ടിച്ച മൊബൈൽ ഫോണുകൾ മുംബൈ അടക്കമുള്ള സ്ഥലങ്ങളിലെത്തിയെന്ന് പൊലീസ്

ഫോണുകൾ ട്രാക്ക് ചെയ്തതിലൂടെയാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്

Update: 2024-10-09 04:10 GMT

കൊച്ചി: സംഗീത‍ജ്ഞൻ അലൻ വാക്കറിന്‍റെ കൊച്ചിയിലെ പരിപാടിക്കിടെ മൊബൈൽ ഫോണുകൾ നഷ്ടമായ സംഭവത്തിൽ  മോഷണം സ്ഥിരീകരിച്ച് പൊലീസ്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മുംബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്തിയതായാണ് വിവരം. ഫോണുകൾ ട്രാക്ക് ചെയ്തതിലൂടെയാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്.38 ഫോണുകളാണ് മോഷണം പോയത്.

ഞായറാഴ്ച വൈകിട്ടാണ് സൺ ബേൺ അറീന ഫീറ്റ് അലൻ വാക്കർ സം​ഗീതനിശ കൊച്ചിയില്‍ അരങ്ങേറിയത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം 10 ന​ഗരങ്ങളിൽ നടത്തുന്ന സം​ഗീത പരിപാടിയിലൊന്നായിരുന്നു ഇത്.

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. പരിപാടിക്കായി മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോ​​ഗമിക്കുകയാണ്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News