അടിമാലിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് മോഷണം
ചികിത്സക്കായി സൂക്ഷിച്ചിരുന്ന 16,000 രൂപ മോഷ്ടിച്ചു
Update: 2025-06-05 10:40 GMT
ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് മോഷണം. അടിമാലി വിവേകാനന്ദനഗർ സ്വദേശി ഉഷ സന്തോഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചികിത്സ കഴിഞ്ഞെത്തിയ ഉഷയെ കെട്ടിയിട്ട് വായിൽ തുണി തിരുകിയാണ് മോഷണം നടത്തിയത്.
ചികിത്സക്കായി സൂക്ഷിച്ചിരുന്ന 16,000 രൂപ മോഷ്ടിച്ചു. ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് കെട്ടിയിട്ട നിലയിൽ ഉഷയെ കണ്ടെത്തുന്നത്. പൊലീസെത്തി പരിശോധന നടത്തി. മോഷ്ടാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
watch video: