സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ശക്തമായ കാറ്റിനും, ഉയർന്ന തിരമാലക്കും സാധ്യത ഉള്ളതിനാൽ തീരദേശത്തുള്ളവർക്ക് ജാഗ്രത നിർദേശവും, മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിനു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്

Update: 2025-07-27 02:25 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

യെല്ലോ അലർട് ആണ് നിലവിലുള്ളത് എങ്കിലും ഓറഞ്ച് അലർട്ടിനു സമാനമായ ജാഗ്രത പാലിക്കണം. നദികളിലും, ഡാമുകളിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത മുന്നറിയിപ്പുണ്ട്.

വടക്കൻ ഛത്തീസ്ഗഡിനും, ജാർഖണ്ഡിനും മുകളിലായി രൂപപ്പെട്ട അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുന്നതോടെ വരും ദിവസങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞേക്കും

അതേസമയം ശക്തമായ കാറ്റിനും, ഉയർന്ന തിരമാലക്കും സാധ്യത ഉള്ളതിനാൽ തീരദേശത്തുള്ളവർക്ക് ജാഗ്രത നിർദേശവും, മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിനു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News