പരമ്പരാഗത രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത

'വിഷയത്തില്‍ സംഘടനയ്ക്ക് അകത്ത് അഭിപ്രായ വ്യത്യാസങ്ങളില്ല'

Update: 2022-01-12 12:45 GMT
Editor : abs | By : Web Desk

കോഴിക്കോട്: പരമ്പരാഗത രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ഇക്കാര്യത്തിൽ സംഘടനയ്ക്ക് അകത്ത് യാതൊരു വിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും കോഴിക്കോട്ട് ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോഗം പ്രസ്താവനയിൽ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നടന്നു കൊണ്ടിരിക്കുന്ന അനാവശ്യ ചർച്ചകൾ പ്രവർത്തകരിൽ നിന്ന് ഉണ്ടാകാൻ പാടില്ലെന്നും ആവർത്തിക്കുന്ന പക്ഷം ശക്തമായ അച്ചടക്ക നടപടിക്കു വിധേയമാകുമെന്നും യോഗം മുന്നറിയിപ്പു നൽകി. വഖ്ഫ് നിയമന വിഷയത്തില്‍ അടുത്ത നിയമസഭാ സമ്മേളനം വരെ കാത്തിരിക്കാനും യോഗം തീരുമാനിച്ചു. 

Advertising
Advertising


പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ, എംടി അബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News