മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; കേരളത്തിൽ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടിയല്ല ആരോഗ്യമന്ത്രി പറയുന്നതെന്ന് വി.ഡി സതീശൻ

Update: 2024-01-29 04:54 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിക്ഷം. ഓർഡർ ചെയ്ത മരുന്നുകൾ 60 ദിവസത്തിനകം എത്തിക്കണമെന്ന കാര്യം നടപ്പിലായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 81 ശതമാനം മരുന്ന് പോലും ഈ കാലയളവിൽ ആശുപത്രികളിൽ എത്തിയില്ല.മരുന്നില്ല എന്നത് യാഥാർഥ്യമാണ്. മരുന്ന് കമ്പനിക്ക് കോടിക്കണക്കിന് രൂപ കൊടുക്കാനുണ്ടെന്നും  പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടിയല്ല ആരോഗ്യമന്ത്രി പറയുന്നതെന്ന് സതീശൻ ആരോപിച്ചു.

കേരളത്തിൽ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് മറുപടി നൽകി. എസൻഷ്യൽ ഡ്രഗ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട മരുന്നുകളുടെ എണ്ണം ഓരോ വർഷവും കൂടിവരുന്നു. എസൻഷ്യൽ ഡ്രഗ് ലിസ്റ്റിൽ ഉള്ള മരുന്ന് ആശുപത്രിയിൽ ഇല്ലെന്ന് പ്രതിപക്ഷം പറഞ്ഞാൽ അത് പരിശോധിക്കാം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട് .പ്രതിപക്ഷം ഇങ്ങനെ പറയുന്നത് ദുഃഖകരമാണെന്നും മരുന്ന് ഉണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി മറുപടി നല്‍കി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News