കണ്ണൂരിൽ തെയ്യത്തിന് മർദനമേറ്റു; പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

ഭക്തരെ തെയ്യം ഓടിക്കുന്നതിനിടയിൽ ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു

Update: 2024-02-08 04:32 GMT
Editor : Lissy P | By : Web Desk
Advertising

കണ്ണൂർ: തില്ലങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു. കൈതചാമുണ്ഡി തെയ്യത്തെയാണ് ഒരു സംഘം മർദിച്ചത്. ഭക്തരെ തെയ്യം ഓടിക്കുന്നതിനിടയിൽ ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു.  ഇത് ചിലർ ചോദ്യം ചെയ്യുകയും തെയ്യത്തെ മർദിക്കുകയുമായിരുന്നു. 

തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. കൈതചാമുണ്ഡി തെയ്യം ഭക്തരെ ഓടിക്കുന്ന ചടങ്ങുണ്ട്. ആ ചടങ്ങിനിടെയായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. നാട്ടുകാര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് തെയ്യം നിലത്തുവീണിരുന്നു. മര്‍ദിച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍.എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.പരാതി ലഭിക്കാതെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News