തിരുവല്ലം കസ്റ്റഡി മരണം; സുരേഷിന് മർദമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

മരണകാരണം ഹൃദയാഘാതമാണെങ്കിലും മർദനമേറ്റിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും ചതവുകളുണ്ട്. ഇത് ഹൃദ്രോഗം വർധിപ്പിക്കാൻ കാരണമായിട്ടുണ്ടാവാമെന്നും ഡോക്ടർമാർ പറഞ്ഞു.++

Update: 2022-03-14 04:11 GMT

തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷിന് മർദനമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണകാരണം ഹൃദയാഘാതമാണെങ്കിലും മർദനമേറ്റിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും ചതവുകളുണ്ട്. ഇത് ഹൃദ്രോഗം വർധിപ്പിക്കാൻ കാരണമായിട്ടുണ്ടാവാമെന്നും ഡോക്ടർമാർ പറഞ്ഞു.

തിരുവല്ലത്തിനടുത്ത ജഡ്ജിക്കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചതായി ആരോപിച്ചാണ് സുരേഷടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എസ്.ഐ വിപിൻ, ഗ്രേഡ് എസ്.ഐ സജീവ്, വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്യുമ്പോഴുള്ള നടപടിക്രമം പാലിക്കാതിരുന്നതിന് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻകുമാർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News